സൗദി; കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനം, രോഗമുക്‌തര്‍ 433

By Team Member, Malabar News
Malabarnews_covid in saudi
Representational image
Ajwa Travels

റിയാദ് : കോവിഡ് മുക്‌തി നിരക്കില്‍ ഉയര്‍ച്ച കൈവരിച്ച് സൗദി അറേബ്യ. 96.2 ശതമാനം ആണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 433 ആണ്. രോഗബാധിതരായ ആളുകളേക്കാള്‍ ഉയര്‍ന്ന കണക്കുകള്‍ ആണിത്. രോഗമുക്‌തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രോഗബാധിതരായ ആളുകളുടെ എണ്ണം 402 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,47,282 ആയി ഉയര്‍ന്നു. ഇവരില്‍ 3,33,842 ആളുകളും ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 8038 ആണ്. ഇവരില്‍ 776 ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മദീനയിലാണ്. 59 ആളുകളാണ് മദീനയില്‍ രോഗബാധിതരായത്.

രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകളാണ്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 5,402 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മരണനിരക്ക് ഇപ്പോഴും 1.5 ശതമാനം ആയി തുടരുകയാണ്.

Read also : യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE