മുംബൈ: ബോളിവുഡ് നടന്‍ വിജയ് റാസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഷൂട്ടിങ്ങിനിടെ സഹ താരത്തെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് അറസ്‌റ്റ്. ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയില്‍ കേസെടുത്താണ് വിജയ്‌യെ അറസ്‌റ്റ് ചെയ്‌തത്.
ഗോണ്ടിയയിലെ രണ്ട് വ്യത്യസ്‌ത ഹോട്ടലുകളില്‍ താമസിക്കുന്ന ഷൂട്ടിങ് സംഘം എല്ലാ ദിവസവും ഗോണ്ടിയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ഘട്ടിലെ വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോകാറുണ്ട്. വിജയ് റാസ് താമസിക്കുന്ന ഹോട്ടലിലായിരുന്നു 30 കാരിയായ സഹതാരവും താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇയാള്‍ നടിയെ പീഡിപ്പിക്കാറുണ്ടെന്നും കളിയാക്കലും ഉപദ്രവവും സഹിക്കാനാവാത്ത അവസ്‌ഥയെത്തിയപ്പോഴാണ് നടനെതിരെ ഇവര്‍ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (എ,ഡി) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ അറസ്‌റ്റിനെ കുറിച്ച് നടന്‍ പ്രതികരിച്ചിട്ടില്ല
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

































