ഡെൽഹിക്ക് ആശ്വാസമായി കനത്ത മഴ; വായുമലിനീകരണത്തിന് ശമനം

By News Desk, Malabar News
Rain In New Delhi
Ajwa Travels

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്‌ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ പെയ്‌തു.

Also Read: കോവിഡ്; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ

വായു ഗുണനിലവാര സൂചികയിൽ ശനിയാഴ്‌ച 414 ആണ് ഡെൽഹിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339ഉം വ്യാഴാഴ്‌ച 314ഉം ഉണ്ടായിരുന്നതാണ് ഒറ്റദിവസം കൊണ്ട് 414ലേക്ക് എത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം (പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരത്തോത് 400 കടന്നിരുന്നു. ചില മേഖലകളിൽ 500നടത്തും എത്തി. വായുമലിനീകരണത്തിനെ തുടർന്ന് കാഴ്‌ച മറയുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ഉയരാൻ കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE