ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ പെയ്തു.
Also Read: കോവിഡ്; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ
വായു ഗുണനിലവാര സൂചികയിൽ ശനിയാഴ്ച 414 ആണ് ഡെൽഹിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339ഉം വ്യാഴാഴ്ച 314ഉം ഉണ്ടായിരുന്നതാണ് ഒറ്റദിവസം കൊണ്ട് 414ലേക്ക് എത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം (പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരത്തോത് 400 കടന്നിരുന്നു. ചില മേഖലകളിൽ 500നടത്തും എത്തി. വായുമലിനീകരണത്തിനെ തുടർന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്നങ്ങളും ഉയരാൻ കാരണമായിട്ടുണ്ട്.