തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള നടപടി ഉണ്ടായതില്‍ പ്രതികരണം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തുകയാണ് ജനാധിപത്യ മാതൃകയെന്നും, സംസ്ഥാനത്ത് ഇപ്പോള്‍ നടന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഭേദഗതി നിലവില്‍ വന്നപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്.
ഭരണഘടനക്ക് വിഘാതമേല്‍പ്പിച്ചു കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, കോണ്‍ഗ്രസ് അതിന് കൂട്ട് നില്‍ക്കുകയാണെന്നും വിജയരാഘവന് ആരോപിച്ചു. ഇവർ മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also : പേരറിവാളന്റെ പരോൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകി