മസ്ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതായും, വിവിധ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികള്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചതായും പബ്ളിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
സൗത്ത് അല്‍ ബത്തിന, മുസന്ദം, സൗത്ത് അല്‍ ശര്‍ഖിയ, ദോഹാര്‍ എന്നീ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികളാണ് വിധി പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ചാര വിലക്ക് നിലനിന്നിരുന്ന സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനും, ഒത്തുചേര്‍ന്നതിനും, മാസ്ക് ധരിക്കാത്തതിനുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോടതി വിധി പ്രകാരം നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഇവര്‍ക്ക് 3 മാസം തടവ് ശിക്ഷ മുതല്‍ 1000 റിയാല്‍ പിഴ വരെയാണ് ശിക്ഷയായി ലഭിക്കുന്നത്. കൂടാതെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രവാസികളെ നാട് കടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read also : സീറോളജിക്കല്‍ സര്‍വേ; ഒമാനില്‍ സര്‍വേ പൂര്‍ത്തിയായി, ഫലം ഉടന്‍