തിരുവനന്തപുരം : സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പല സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. കൂടാതെ തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലിമീറ്റര് വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ശക്തമായ മഴ തുടരാനുള്ള സാധ്യത ഉള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രത്യേകിച്ചും തീരപ്രദേശങ്ങളിലും, മലയോര മേഖലകളിലും താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെങ്കിലും കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഭീഷണി നിലനിന്നിരുന്ന സംസ്ഥാനത്ത് ആശങ്കകള്‍ക്ക് അയവുണ്ടായെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : മുതിര്‍ന്നവരുടെ സുരക്ഷിത ജീവിതം; ആവശ്യമെങ്കില്‍ മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാം; ഹൈക്കോടതി