തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് തുടങ്ങി. തിരുവനന്തപുരത്താണ് സമിതി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. നമ്പി നാരായണൻ സമിതിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.
തിരുവന്തപുരത്തെ സെക്രട്ടറിയേറ്റ് അനക്‌സിൽ നടക്കുന്ന തെളിവെടുപ്പിൽ ജസ്‌റ്റിസ് ഡികെ ജെയിൻ വീഡിയോ കോൺഫറൻസ് മുഖേനയാണ് ഡെൽഹിയിൽ നിന്നും പങ്കെടുക്കുന്നത്. തെളിവെടുപ്പ് നടപടികൾ നാളെയും തുടരും. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരായ സിബി മാത്യൂസ്, കെകെ ജോഷ്വാ, എസ് വിജയൻ എന്നിവരുടെയും മൊഴികൾ സമിതി രേഖപ്പെടുത്തും.
ജസ്‌റ്റിസ് ഡികെ ജെയിനിന് പുറമെ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്‌ഥരായ വിഎസ് സെന്തിൽ, ബികെ പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ 2018ലാണ് സുപ്രീം കോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
Read Also: സൗജന്യ വാക്‌സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം



































