രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത് 24,337 പുതിയ കോവിഡ് കേസുകള്‍

By Staff Reporter, Malabar News
covid india_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 24337. കഴിഞ്ഞ ദിവസം 9,00,134 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്. ഇതുവരെയായി 16,20,98,329 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,03,639 സജീവ കേസുകളാണ് നിലവിലുള്ളത്. കൂടാതെ 1,45,810 പേര്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടതായും 96,06,111 പേര്‍ രോഗമുക്‌തി നേടിയതായും കണക്കുകള്‍ വ്യക്‌തമാക്കുന്നു.

അതേസമയം ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൃത്യമായ പരിശോധന, രോഗബാധ നേരത്തെ തിരിച്ചറിയല്‍, സമയബന്ധിതമായ ക്വാറന്റെയിന്‍, ആശുപത്രി ചികില്‍സ, സ്‌റ്റാന്റേര്‍ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ എന്നിവയുള്‍പ്പടെയുള്ള കേന്ദ്രീകൃതമായ നടപടികളിലൂടെ ദിവസേനയുള്ള മരണ സംഖ്യ 400ല്‍ താഴെയാണെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡിന്റെ തീവ്രത കുറഞ്ഞു വരികയാണ് എന്നത് മനസിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും നാം ജാഗ്രത കൈവിടരുതെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാദ്ധ്യമ സൃഷ്‌ടി; മന്ത്രി എകെ ശശീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE