മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാദ്ധ്യമ സൃഷ്‌ടി; മന്ത്രി എകെ ശശീന്ദ്രന്‍

By Staff Reporter, Malabar News
ak-saseendran_malabar news
എകെ ശശീന്ദ്രന്‍
Ajwa Travels

തിരുവനന്തപുരം: പാലാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. എല്‍ഡിഎഫില്‍ വിശ്വസ്‌തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപിയെന്ന് പറഞ്ഞ അദ്ദേഹം മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാദ്ധ്യമ സൃഷ്‌ടി മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

മാണി സി കാപ്പന്‍ മുന്നണി വിടുന്നു എന്ന തരത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്‌തിപരമായോ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. എല്‍ഡിഎഫ് പാലാ സീറ്റ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും അത് സ്വാഭാവികമായ ഒരു ഡിമാന്റാണെന്നും മന്ത്രി പറഞ്ഞു.

മാത്രവുമല്ല എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്‌തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയാണ്, പാലാ സീറ്റ് എല്‍സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലെന്ന് ശശീന്ദ്രന്‍ വ്യക്‌തമാക്കി.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്‌ഥമാക്കിയ ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫ് പോകുന്ന ഘട്ടത്തിലാണ് പാലാ സീറ്റ് വിഷയം വീണ്ടും കളം നിറയുന്നത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്‌തമാക്കി മാണി സി കാപ്പന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. കൂടാതെ ഇതേ കാര്യം കഴിഞ്ഞദിവസം പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷനായിരുന്ന പിതാംബരന്‍ മാഷും ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

Read Also: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; നീക്കം അതീവ ഗുരുതരമെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE