റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ബിജെപി വോട്ട് എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥിക്ക്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് ലഭിച്ചു.
പഞ്ചായത്തില്‍ പതിമൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച്, ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രന് ഇങ്ങനെയായിരുന്നു സീറ്റ് നില. ഒരു സ്വതന്ത്രന്റെയും, രണ്ട് ബിജെപി അംഗങ്ങളുടെയും പിന്തുണയോട് കൂടി കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്രന്റെ പിന്തുണയോടെ അധികാരം നേടാം എന്ന് യുഡിഎഫ് കരുതിയിരുന്നു എങ്കിലും അവസാന നിമിഷം ബിജെപി എല്‍ഡിഎഫിന് വോട്ടു ചെയ്യുകയായിരുന്നു.
Read also: മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ