കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം(ഐഎന്‍സിഒഐഎസ്). കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചത്.
മല്‍സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍