ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍

By Syndicated , Malabar News
o rajagopal about centres farm laws
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍  രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.

കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്‌തമായി എതിര്‍ത്തിട്ടുണ്ടെന്നും രാജഗോപാല്‍ പറയുന്നു. പ്രമേയത്തെ താന്‍ അനുകൂലിക്കുന്നു എന്നായിരുന്നു സഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞത്

കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ  ശക്‌തമായി എതിര്‍ത്തിട്ടുണ്ടെന്നും ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണെന്നും രാജഗോപാലിന്റെ പ്രസ്‌താവനയില്‍ പറയുന്നു. താന്‍  കേന്ദ്ര സര്‍ക്കാരിനെതിരെ ആണെന്നുള്ള  പ്രസ്‌താവനകള്‍ വാസ്‌തവ വിരുദ്ധമാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിയമം  കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതാണെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേര്‍തിരിച്ച് ചോദിച്ചില്ല. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ രാജഗോപാല്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

കാര്‍ഷിക നിയമത്തിന് എതിരായ പ്രമേയത്തെ താന്‍ അനുകൂലിക്കുന്നു എന്നായിരുന്നു സഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍  ഒ രാജഗോപാല്‍ പറഞ്ഞത്. പൊതുമനസാക്ഷി കാര്‍ഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read also: രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്‌ണദാസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE