റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വച്ചാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ സ്വദേശികളും വിദേശികളുമായ എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യ കാര്യങ്ങളിൽ എല്ലാ വിധ പിന്തുണയും നൽകിയ സൽമാൻ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്സിന് സ്വീകരിച്ചിരുന്നു.
Custodian of the Two Holy Mosques Receives 1st Dose of Coronavirus (COVID-19) Vaccine.https://t.co/SLJEVzcvIi#SPAGOV pic.twitter.com/5s12QhByQw
— SPAENG (@Spa_Eng) January 8, 2021
National News: ‘നിതീഷ് സ്ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്‍എ