തമിഴ്നാട്: രജനികാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്ട്രത്തിന്റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡിഎംകെയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് ആരാധകരുടെ ഡിഎംകെ പ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് ഡിഎംകെയില്‍ അംഗത്വം എടുത്തത്. പാര്‍ട്ടിയിലേക്കെത്തിയവരെ ഡിഎംകെ പ്രസിഡണ്ട് എംകെ സ്റ്റാലിന് മാലയിട്ട് സ്വീകരിച്ചു. രജനിയുടെ ആരാധക സംഘടനയില്‍ നിന്ന് മൂവായിരത്തോളം പ്രവര്‍ത്തകര്‍ ഡിഎംകെയില്‍ ചേര്‍ന്നതായി ഡിഎംകെ അവകാശപ്പെട്ടു.
2020 അവസാനമാണ് ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ട് താരം രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് അറിയിച്ചത്. രജനി മക്കള്‍ മണ്ട്രത്തിന്റെ തൂത്തുകുടി ജില്ലാ സെക്രട്ടറി എ ജോസഫ് സ്റ്റാലിന്, രാമനാഥപുരം ജില്ലാ സെക്രട്ടറി കെ സെന്തില്‍ സെല്‍വനാഥ്, തേനി ജില്ലാ സെക്രട്ടറി ആര് ഗണേഷന്, കെ ശരവണന്, എ സെന്തിവേല്‍, എസ് മുരുകാനന്ദം തുടങ്ങിയ പ്രധാന രജനി മക്കള്‍ മണ്ട്രം പ്രവര്‍ത്തകരാണ് ഡിഎംകെയില്‍ ചേര്‍ന്നത്.
Kerala News: സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു, ഇടതുപക്ഷത്തിന് ബിജെപിയുടെ ഭാഷ; കുഞ്ഞാലിക്കുട്ടി