കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

By Desk Reporter, Malabar News
MALABARNEWS-KSRTC
Representational Image

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍ ജീവനക്കാരുടെ ജോലി സ്‌ഥിരപ്പെടുത്താന്‍ നിലപാട് എടുക്കണമെന്നും വസ്‌തുക്കള്‍ പാട്ടത്തിന് നല്‍കുന്നത് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാനെന്നും പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്‌തമാക്കി.

എന്നാല്‍ കെ സ്വിഫ്റ്റിനെ ഒറ്റയടിക്ക് എതിര്‍ക്കേണ്ട കാര്യമില്ലെന്നും വ്യവസ്‌ഥകളോടെ അംഗീകരിക്കാം എന്നുമാണ് സിഐടിയു നിലപാട്. ഏതു വിധേനയും പദ്ധതി നടപ്പാക്കാനാണ് എംഡി ബിജു പ്രഭാകറിന്റെ തീരുമാനം. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും  പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രിയും വ്യക്‌തമാക്കിയിരുന്നു.

Read also: സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE