ദുബായ്: മാസ്ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു.
ദുബായിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദുബായിലും യുഎഇയിലെമ്പാടും കര്‍ശന ആരോഗ്യ, സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
National News: ട്രാക്ടർ റാലിയിലെ സംഘർഷം; രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെൽഹി പോലീസ്