രാജ്യത്തെ പകുതിയാളുകള്‍ക്കും വാക്‌സിൻ; യുഎഇയില്‍ 218 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

By News Desk, Malabar News
malabarnews-dubai
Representational Image
Ajwa Travels

അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്.

രാജ്യത്തുടനീളം 218 ഡ്രൈവ് ത്രൂ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി നല്‍കും. നിലവിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കും. 16 വയസിനും അതിന് മുകളിലും പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം.

രണ്ടു ഡോസുകള്‍ അടങ്ങിയതാണ് വാക്‌സിന്‍. ആദ്യ ഡോസിന് ശേഷം 21- 28 ദിവസങ്ങള്‍ക്ക് ശേഷമാകും രണ്ടാം ഡോസ് നല്‍കുക. അബുദാബിയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അബുദാബി ഹെല്‍ത്ത് കെയര്‍ സര്‍വീസസ്(സെഹ) ആണ് നിയന്ത്രിക്കുന്നത്.

National News: കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE