കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 1,000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. ഫെബ്രുവരി ഒന്നിന് ശേഷം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും വലിയ വിലയിടിവുണ്ടായ മാസം കൂടിയാണിത്.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനവും അന്താരാഷ്ട്ര വിപണിയിലെ ഇടിവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Read Also: ‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ