സ്വര്‍ണവിലയില്‍ വര്‍ധന; പവന് 34,600 രൂപയായി

By Staff Reporter, Malabar News
gold price

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 1,000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. ഫെബ്രുവരി ഒന്നിന് ശേഷം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും വലിയ വിലയിടിവുണ്ടായ മാസം കൂടിയാണിത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനവും അന്താരാഷ്‌ട്ര വിപണിയിലെ ഇടിവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Read Also: ‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE