കുവൈറ്റ് വിമാനത്താവളം മാര്‍ച്ച് ഏഴ് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുന്നു

By News Desk, Malabar News
MALABARNEWS-KUWAIT

കുവൈറ്റ് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കി. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് വ്യാപനം കൂടിയ ‘ഹൈ റിസ്‍ക്’ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് വരാനുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ഇപ്പോഴത്തെ നിർദേശം. ആഗോള തലത്തിലെ കോവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നിർദേശം.

നിലവിലെ സാഹചര്യത്തില്‍ കുവൈറ്റ് സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇവര്‍ക്കും ഒരാഴ്‍ചയിലെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ശേഷം ഒരാഴ്‍ചത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.

Entertainment News: ഗൗതം മേനോൻ-ചിമ്പു ചിത്രത്തിന് പേരിട്ടു; പിന്നണിയിൽ എആർ റഹ്‌മാനും  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE