ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാർക്കുള്ള വാക്സിനേഷൻ നാളെ മുതൽ തുടങ്ങും. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവർക്കാണ് വാക്സിൻ ലഭിക്കുക. രാജ്യത്ത് വിതരണം ചെയ്യുന്ന കോവീഷീൽഡ്, കോവാക്സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ സ്വന്തം ഇഷ്ടപ്രകാരം ജഡ്ജിമാർക്ക് തിരഞ്ഞെടുക്കാം.
വാക്സിനേഷനായി സുപ്രീം കോടതി കോംപ്ളക്സിൽ പ്രത്യേക കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ജഡ്ജിമാരുടെ കുടുംബാംഗങ്ങൾക്കും ഇവിടെ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. കൂടാതെ ജഡ്ജിമാർക്ക് ആവശ്യമെങ്കിൽ ആശുപത്രിയിലും വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
Also Read: മാനനഷ്ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്ട്ര ഹൈക്കോടതി വാറണ്ട്