മലപ്പുറം: ദാറുല്‍ഹുദാ പൂർവവിദ്യാർഥി സംഘടന ‘ഹാദിയ’ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചു വരുന്ന സ്നേഹ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം ‘ഹാദിയ ചാപ്റ്റര്‍ സംഗമം‘ മാര്‍ച്ച് 6ന് നടക്കും.
പാണക്കാട് ഹാദിയ സെന്ററില്‍ വെച്ചു നടക്കുന്ന തആവുന്‍ സംഗമത്തില്‍ ഹാദിയ മലപ്പുറം ചാപ്റ്റര്‍ അംഗങ്ങളും തആവുന്‍ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുക്കും.
“ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹാദിയ നടത്തിവരുന്ന വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ സാഹചര്യത്തില്‍ പൂര്‍വാധികം ജനപിന്തുണ ഉറപ്പുവരുത്തലും പുതിയ പദ്ധതികള്‍ ജനസമൂഹത്തെ പരിചയപ്പെടുത്തലുമാണ് സ്നേഹ സംഗമങ്ങളുടെ ലക്ഷ്യം“ സംഘാടകർ പറഞ്ഞു.
മാര്‍ച്ച് 6 ശനി വൈകുന്നേരം 3 മണിക്ക് മലപ്പുറം ചാപ്റ്റര്‍ ഹുദവി സംഗമവും, ശേഷം നാലു മണിക്ക് പൊതുജന പങ്കാളിത്തത്തോടെയുള്ള സ്നേഹ സംഗമവും നടക്കും.
Most Read: ആരോഗ്യമന്ത്രി കെകെ ശൈലജ വാക്സിന് സ്വീകരിച്ചു





































