ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം ‘സൈന’യുടെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി വേഷമിടുന്നത്. ചിത്രം മാർച്ച് 26ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തും.
സൈനയുടെ ടീസറിനെതിരെ പ്രേക്ഷകർക്കിടയിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ ഇതുവരെയും മുൻനിരയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത പരിനീതിക്ക് സൈന നെഹ്വാളിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് വിമർശനം ഉന്നയിക്കുന്നവർ ചോദിക്കുന്നത്. ചിത്രത്തിൽ ആദ്യം ശ്രദ്ധ കപൂറിനെയാണ് തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ആ വേഷം പരിനീതിക്ക് ലഭിക്കുകയായിരുന്നു.
അമോൽ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈന നെഹ്വാളിന്റെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള ജീവിതകാലഘട്ടമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ 2019ൽ ചിത്രീകരണം ആരംഭിച്ച ‘സൈന’ കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തുടർന്നുണ്ടായ കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു.
Read also : ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി