സൈന നെഹ്‌വാളായി പരിനീതി; ‘സൈന’ മാർച്ച് 26 മുതൽ

By Team Member, Malabar News
saina movie
Representational image
Ajwa Travels

ഇന്ത്യൻ ബാഡ്‌മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം ‘സൈന’യുടെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി വേഷമിടുന്നത്. ചിത്രം മാർച്ച് 26ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തും.

സൈനയുടെ ടീസറിനെതിരെ പ്രേക്ഷകർക്കിടയിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ ഇതുവരെയും മുൻനിരയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത പരിനീതിക്ക് സൈന നെഹ്‌വാളിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് വിമർശനം ഉന്നയിക്കുന്നവർ ചോദിക്കുന്നത്. ചിത്രത്തിൽ ആദ്യം ശ്രദ്ധ കപൂറിനെയാണ് തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ആ വേഷം പരിനീതിക്ക് ലഭിക്കുകയായിരുന്നു.

അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈന നെഹ്‌വാളിന്റെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള ജീവിതകാലഘട്ടമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ 2019ൽ ചിത്രീകരണം ആരംഭിച്ച ‘സൈന’ കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തുടർന്നുണ്ടായ കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു.

Read also : ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE