കോവിഡ് ഇന്ത്യ; 14,031 രോഗമുക്‌തി, 17,407 പുതിയ രോഗികൾ

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 89 പേർ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14,031 പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗമുക്‌തരായത്.

നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലായി ചികിൽസയിൽ കഴിയുന്നത് 1,73,413 പേരാണ്. ഇതുവരെ 1,08,26,075 പേർ രോഗമുക്‌തി നേടിയപ്പോൾ 1,57,435 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

ആകെ രോഗികളിൽ 85 ശതമാനത്തോളവും കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. മഹാരാഷ്‌ട്രയിൽ 83,556 ഉം കേരളത്തിൽ 46,288 സജീവ കേസുകളുമാണ് നിലവിലുള്ളത്.

രാജ്യത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 21,91,78,908 ആണ്. ഇന്നലെ മാത്രം 7,75,631 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്തുടനീളം 1,66,16,048 പേരാണ് വാക്‌സിൻ കുത്തിവെപ്പെടുത്തത്.

Read Also: പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE