പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും

By Staff Reporter, Malabar News
psc rank holders
Representational Image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്‌ഐ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും, ഫോറസ്‌റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സമരം ഒത്തുതീർപ്പാക്കാൻ യുവജന സംഘടനയെ അയക്കുന്നതിലൂടെ അനുനയത്തിന്റെ സന്ദേശമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്.

നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉയര്‍ത്തിയാണ് ഇരുവിഭാഗവും സമരം തുടരുന്നത്. അതേസമയം സിപിഒ ഉദ്യോഗാർഥികളുടെ സമരം 25 ദിവസം പിന്നിട്ടു. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് സിപിഒ ഉദ്യോഗാർഥികളുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Read Also: ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE