ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,327 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 108 മരണങ്ങളും റിപ്പോർട് ചെയ്തു. 14,234 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,11,92,088 ആയി. കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,57,656 ആയി. 1,08,54,128 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തി നേടി.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തത്. റിപ്പോർട് ചെയ്യപെട്ട ആകെ കോവിഡ് കേസുകളുടെ 82 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 22,06,92,677 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്. ഇന്നലെ മാത്രം 7,51,935 സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ 1,80,304 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിൽസയിലുള്ളത്. 96.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്ത് ഇതുവരെ 1,94,97,704 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Read also: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം