24 മണിക്കൂറിനിടെ 18,327 കോവിഡ് കേസുകൾ കൂടി; 108 മരണം

By Trainee Reporter, Malabar News
India covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,327 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 108 മരണങ്ങളും റിപ്പോർട് ചെയ്‌തു. 14,234 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,11,92,088 ആയി. കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,57,656 ആയി. 1,08,54,128 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്‌തി നേടി.

മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. റിപ്പോർട് ചെയ്യപെട്ട ആകെ കോവിഡ് കേസുകളുടെ 82 ശതമാനവും ഈ സംസ്‌ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 22,06,92,677 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്. ഇന്നലെ മാത്രം 7,51,935 സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ 1,80,304 പേരാണ് വിവിധ സംസ്‌ഥാനങ്ങളിൽ ചികിൽസയിലുള്ളത്. 96.98 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. അതേസമയം, രാജ്യത്ത് ഇതുവരെ 1,94,97,704 പേർ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Read also: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE