മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് ‘താരതമ്യ സാഹിത്യം’ എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്ടറേറ്റ് നേടി.
ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന് കീഴിലായിരുന്നു ഗവേഷണം. ന്യൂനപക്ഷ വ്യവഹാരവും രാഷ്ട്രവും ആസ്പദമാക്കി സമകാലിക ഇന്ത്യന്‍ നോവലുകളില്‍ സമുദായം, ദേശം, മതം എന്നിവയുടെ വിശകലനമായിരുന്നു ഗവേഷണവിഷയം.
സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ നിന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്റ്റഡീസിൽ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഉമര്‍ ഫാറൂഖ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും ഇംഗ്ളീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം.
ഡോ.ഫാറൂഖ് ഹുദവി വിവിധ ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒളമതില്‍ സ്വദേശി കളത്തിങ്ങള്‍ എംസി മുഹമ്മദ് ബാഖവിയുടെയും എംപി ഖദീജയുടെയും മകനാണ്.
Most Read: ബോളിവുഡ് താരം മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു