ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 3–1നാണ് റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്.
ഇതോടെ ഇരുപാദങ്ങളിലായി 4-1ന്റെ ആധികാരിക ജയം റയൽ സ്വന്തമാക്കി. കരിം ബെൻസമ, സെർജിയോ റാമോസ്, മാർക്കോ അസെൻസിയോ എന്നിവരാണ് റയലിനായി ഗോൾവല കുലുക്കിയത്. കളിയുടെ 34 ആം മിനിറ്റിൽ കരിം ബെൻസെമയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 60ആം മിനിറ്റിൽ സെർജിയോ റാമോസും 84ആം മിനിറ്റിൽ മാർക്കോ അസെൻസിയോയും റയലിനായി ഗോൾ നേടി.
അതേസമയം മറ്റൊരു മൽസരത്തിൽ മോഷന്‍ ഗ്ളാഡ്ബാഷിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ എത്തി.
Read Also: കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി