ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്

By Staff Reporter, Malabar News
sports news
Ajwa Travels

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 31നാണ് റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്.

ഇതോടെ ഇരുപാദങ്ങളിലായി 4-1ന്റെ ആധികാരിക ജയം റയൽ സ്വന്തമാക്കി. കരിം ബെൻസമ, സെർജിയോ റാമോസ്, മാർക്കോ അസെൻസിയോ എന്നിവരാണ് റയലിനായി ഗോൾവല കുലുക്കിയത്. കളിയുടെ 34 ആം മിനിറ്റിൽ കരിം ബെൻസെമയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 60ആം മിനിറ്റിൽ സെർജിയോ റാമോസും 84ആം മിനിറ്റിൽ മാർക്കോ അസെൻസിയോയും റയലിനായി ഗോൾ നേടി.

അതേസമയം മറ്റൊരു മൽസരത്തിൽ മോഷന്‍ ഗ്ളാഡ്ബാഷിനെ തോൽപ്പിച്ച് മാഞ്ചസ്‌റ്റർ സിറ്റിയും ക്വാർട്ടറിൽ എത്തി.

Read Also: കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE