കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ എത്തിച്ചു. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽനിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്തത്.
3137 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 4210 വിവി പാറ്റ് മെഷീനുകളും 3830 കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും ആണ് വിതരണം ചെയ്തത്. ഓരോ ബൂത്തിലേയും മെഷീനുകളുടെ 34 ശതമാനം വിവിപാറ്റുകളും 22 ശതമാനം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുമാണ് റിസർവായി സൂക്ഷിക്കുക.
11 മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ അതാത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയോടെയാണ് സ്ട്രോങ് റൂമുകളിൽ എത്തിച്ചത്. ഈ കേന്ദ്രങ്ങളിലാണ് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുക.
ഓരോ മണ്ഡലത്തിലെയും സ്ട്രോങ് റൂം
പയ്യന്നൂർ- എകെഎസ് ജിവിഎച്ച്എസ്എസ്, കല്യാശേരി-മാടായി ഗവ. ഐടിഐ, തളിപ്പറമ്പ്-സർ സയിദ് ഹയർ സെക്കൻഡറി സ്കൂൾ. ഇരിക്കൂർ- തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ, അഴീക്കോട്-കൃഷ്ണമേനോൻ വനിതാ കോളേജ്. ധർമടം-തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ. തലശേരി-ബ്രണ്ണൻ കോളേജ്. കൂത്തുപറമ്പ്-നിർമലഗിരി കോളേജ്, മട്ടന്നൂർ-ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ. പേരാവൂർ-സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിട്ടി. കണ്ണൂർ-മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ.
Read Also: ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ