തൊടുപുഴ: പാലായില്‍ മാണി സി കാപ്പന് അനായാസ ജയം സ്വന്തമാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിലെ ഒരാള്‍ പോലും ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി എല്ലാ സീറ്റിലും കേരളം കോണ്‍ഗ്രസിന് ജയിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു. ‘കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ഥികളും ജയിക്കും. എന്നാല്‍ അപ്പുറത്ത് ജയിക്കുമെന്ന് പ്രതീക്ഷയുള്ള ഒരു സീറ്റുപോലുമില്ല,’ പിജെ ജോസഫ് വ്യക്തമാക്കി.
പാലാ ശക്തമായ മല്‍സരത്തിനാകും സാക്ഷ്യം വഹിക്കുകയെന്നും മാണി സി കാപ്പന് ജയിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
Read Also: പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്