പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചും ദേശീയപാതകളിലും സംസ്ഥാനാന്തര പാതകളിലുമാണു മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.
തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഓട്ടങ്ങൾക്ക് അമിത വേഗത പാടില്ലെന്നും, അതിലൂടെ അപകടങ്ങൾ പരമാവധി കുറക്കണമെന്നുമാണ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വർധിക്കുന്ന റോഡപകടങ്ങൾ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിനൊപ്പം തന്നെ അതിർത്തിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മറ്റു ഉദ്യോഗസ്ഥരെ പരിശോധനക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ആർടിഒ വിഎ സഹദേവന്റെ നേതൃത്വത്തിൽ എംവിഐ യുഎം അനിൽകുമാർ, എഎംവിഐമാരായ പിവി സജീവൻ, എംഡി മനോജ് കുമാർ, ദേവീദാസൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തുന്നത്.
Read also : കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ