തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ

By Team Member, Malabar News
traffic checking
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. സംസ്‌ഥാന അതിർത്തി കേന്ദ്രീകരിച്ചും ദേശീയപാതകളിലും സംസ്‌ഥാനാന്തര പാതകളിലുമാണു മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.

തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഓട്ടങ്ങൾക്ക് അമിത വേഗത പാടില്ലെന്നും, അതിലൂടെ അപകടങ്ങൾ പരമാവധി കുറക്കണമെന്നുമാണ് ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വർധിക്കുന്ന റോഡപകടങ്ങൾ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിനൊപ്പം തന്നെ അതിർത്തിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മറ്റു ഉദ്യോഗസ്‌ഥരെ പരിശോധനക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം ആർടിഒ വിഎ സഹദേവന്റെ നേതൃത്വത്തിൽ എംവിഐ യുഎം അനി‍ൽകുമാർ, എഎംവിഐമാരായ പിവി സജീവൻ, എംഡി മനോജ് കുമാർ, ദേവീദാസൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തുന്നത്.

Read also : കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE