കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി.
തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഈ മേഖലയിൽ ജലവിതരണത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പ് പൂർണമായും കത്തി നശിച്ചു. 15ഓളം കുടുംബങ്ങൾക്ക് ജലവിതരണം ചെയ്തിരുന്ന പൈപ്പാണ് നശിച്ചത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് പേരാമ്പ്ര അഗ്നി ശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഇവരെത്തിയാണ് തീ പൂർണമായും അണച്ചത്.
Read also : മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം