കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ നുണയനെന്ന് വിശേഷിപ്പിച്ച മമത ഓരോ മീറ്റിങ്ങിലും അദ്ദേഹം തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് തുറന്നു പറഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പിന് മുന്‍പായി കൂച്ച് ബെഹാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്.
കോവിഡ് സാഹചര്യത്തിലൊഴികെ പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന പല മീറ്റിങ്ങുകളില്‍ നിന്നും മമത ബാനർജി നേരത്തെ ഒഴിഞ്ഞു മാറിയിരുന്നു. പ്രത്യേകിച്ചും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്ന ഘട്ടത്തിൽ മമതയുടെ അസാന്നിധ്യം വാർത്തയായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് യോഗങ്ങള്‍ക്കിടെ പ്രധാനമന്ത്രി തന്നെ ആക്ഷേപിക്കാറുണ്ടെന്ന ആരോപണവുമായി മമത രംഗത്തെത്തിയത്.
Read Also: കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ