മലപ്പുറം: എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വന്നിരുന്ന സർക്കിൾ പ്രയാണം സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സംഘടന മുന്നോട്ടു വെയ്ക്കുന്ന പദ്ധതികളുടെ പ്രായോഗിക വൽക്കരണവും സംഘടനാ ശാക്തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രയാണം സംഘടനാ രംഗത്ത് പുത്തൻ ഉണർവേകിയതായും പ്രയാണത്തിനിടയിൽ മാതൃകാ പ്രവർത്തകൻ എന്തായിരിക്കണം എന്ന വിഷയത്തിലും പ്രവർത്തന രംഗത്തെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും നടത്തിയ വിവിധ ക്ളാസുകൾ പ്രവർത്തകർക്ക് ഏറെ ഉപകാരപ്രദമായതായും നേതാക്കൾ പറഞ്ഞു.
ജില്ലാ ഭാരവാഹികളുടെയും പ്രവർത്തക സമിതിയംഗങ്ങളുടെയും നേതൃത്വത്തിൽ നടന്നുവന്നിരുന്ന പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പള്ളിക്കൽ സർക്കിളിലെ പള്ളിക്കൽ ബസാറിൽ നടന്ന സമാപന സംഗമം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി ഉൽഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സികെ ശക്കീർ, യുടിഎം ശമീർ എന്നിവർ വിഷയാവതരണം നടത്തി. വിവിധ സർക്കിൾ പ്രയാണങ്ങളിൽ ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി, ജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ അബ്ദുറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ധീൻ അഹ്സനി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതള ശിഹാബ്, സിദ്ദീഖ് സഖാഫി വഴിക്കടവ്, ടി യൂസുഫ് സഅദി, പിപി മുജീബ് റഹ്മാൻ, പികെ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
Most Read: ജെസ്ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്