മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിൽ ജുമുഅ നമസ്കാരം നിർവഹിച്ചു.
റമളാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമസാന്‍ വിശ്വാസികളുടെ വസന്തകാലമാണെന്നും ദുശിച്ച മനസുകളെ ശുദ്ധമാക്കി സഹജീവികള്‍ക്ക് കൂടുതല്‍ സ്നേഹം പകരേണ്ട മാസമാണെന്നും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിൽ വിവിധ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചു.
Most Read: കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു