റമളാനിലെ ആദ്യ വെള്ളി; നിര്‍ദേശങ്ങള്‍ പാലിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ

By Desk Reporter, Malabar News
First Friday of Ramadan_Juma at Ma'din Grand Masjid
മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ 'റമളാൻ ആദ്യ വെള്ളിയാഴ്‌ചയിലെ' ജുമുഅക്കെത്തിയ വിശ്വാസികളെ ഖലീല്‍ അല്‍ ബുഖാരി അഭിസംബോധന ചെയ്യുന്നു
Ajwa Travels

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ നമസ്‌കാരം നിർവഹിച്ചു.

റമളാനിലെ ആദ്യ വെള്ളിയാഴ്‌ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമസാന്‍ വിശ്വാസികളുടെ വസന്തകാലമാണെന്നും ദുശിച്ച മനസുകളെ ശുദ്ധമാക്കി സഹജീവികള്‍ക്ക് കൂടുതല്‍ സ്‌നേഹം പകരേണ്ട മാസമാണെന്നും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

First Friday of Ramadan_Juma at Ma'din Grand Masjid
മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ‘റമളാൻ ആദ്യ വെള്ളിയാഴ്‌ചയിലെ’ ജുമുഅക്കെത്തിയ വിശ്വാസികൾ

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ വിവിധ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചു.

Most Read: കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE