വേനൽമഴ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തം

By Team Member, Malabar News
no-rain-kerala
Representational Image
Ajwa Travels

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ വേനൽമഴ ശക്‌തം. കനത്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈദ്യുതി തടസവും മിക്കയിടങ്ങളിലും രൂക്ഷമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരിട്ടി മേഖലയിൽ വൈദ്യുതി തടസപ്പെട്ടു.

കൂടാതെ മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപം പൊട്ടിവീണ മരം മുറിച്ചു നീക്കാൻ പോകുന്നതിനിടയിൽ ഫയർഫോഴ്‌സിന്റെ വാഹനം അപകടത്തിൽ പെട്ടു. ചെറുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പെയ്‌ത ശക്‌തമായ മഴയിൽ വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്.

ജില്ലയിലെ മയ്യിൽ ഭാഗങ്ങളിലും കനത്ത മഴ പെയ്‌തു. ഇതേ തുടർന്ന് പരിസരത്തെ നിരവധി വീടുകളിൽ നാശനഷ്‌ടങ്ങൾ ഉണ്ടായി. കൂടാതെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിലും കനത്ത മഴ പെയ്‌തിരുന്നു.

Read also : കോവിഡ്; കൊച്ചിയിൽ യുവാവ് ആത്‌മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE