കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; 20 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
woman died after the scooter went out of control and overturned
Representational Image
Ajwa Travels

മലപ്പുറം: കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കിൻഫ്ര പാർക്കിന് സമീപം പള്ളിപ്പടിയിലാണ് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നുവന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ടിപ്പർ പൂർണമായും തകർന്ന നിലയിലാണ്.

പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെയെല്ലാം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടിട്ടുണ്ട്. ആർക്കും ഗുരുതരമായി പരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വീതികുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനാൽ തന്നെ പലപ്പോഴും റോഡിൽ അപകടഭീഷണി കൂടുതലാണ്.

Most Read| ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല; എൻഎസ്എസ് നാമജപക്കേസ് എഴുതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE