തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം

By Trainee Reporter, Malabar News
A huge fire broke out at the Indian Oil petrol pump
Ajwa Travels

കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ ഉണ്ടായിരുന്നു.

പെട്രോൾ പമ്പിന്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ സമയത്തിനൊടുവിലാണ് തീ അണച്ചത്.

പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും അവസരോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. പെട്രോൾ നിറക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാത്തതിനാൽ അപകടം ഒഴിവായി. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ എട്ടരയോടെയാണ് തീ അണച്ചത്.

Most Read: ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE