താമരശ്ശേരി : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് താമരശ്ശേരി ചുരംപാതയിൽ ഗതാഗതം തടസപ്പെട്ടു. ചുരം കടക്കാനെത്തിയവർ അരമണിക്കൂറോളം നേരം കുടുങ്ങി. രണ്ടാം ഹെയർ പിൻ വളവിനും ചിപ്പിലിത്തോടിനും ഇടയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് അപകടം. ചുരമിറങ്ങി വരുകയായിരുന്ന പിക്കപ്പ് വാനും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരുംചേർന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Also Read: ഫെബ്രുവരിയോടെ സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമാകും; ഐഎംഎ