പ്രതിദിന രോഗബാധയിൽ നേരിയ വർധന; 24 മണിക്കൂറിൽ 67,208 കോവിഡ് ബാധിതർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ വർധന. 67,208 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന മരണസംഖ്യയിൽ നേരിയ കുറവും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. രാജ്യത്ത് 2,330 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്.

അതേസമയം പ്രതിദിനം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 ആളുകളാണ് രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 2,97,00,313 ആയി ഉയർന്നു. ഇവരിൽ 2,84,91,670 ആളുകളും ഇതുവരെ രോഗമുക്‌തരായി. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 3,81,903 ആയും ഉയർന്നു.

പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതൽ ആയതിനാൽ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,26,740 ആണ്. കൂടാതെ രാജ്യത്ത് ഇതുവരെ 26,55,19,251 പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE