നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങൾക്ക്; സുകുമാരൻ നായർക്ക് എതിരെ എ വിജയരാഘവൻ

By Trainee Reporter, Malabar News
a vijayaraghavan
A Vijayaraghavan
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണത്തിനെതിരെയും എ വിജയരാഘവൻ വിമർശനമുന്നയിച്ചു.

സമുദായ നേതാവിന്റെ നിലപാടല്ല അംഗങ്ങൾക്കുള്ളത്. അക്കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തെളിയും. നേരത്തെ തന്നെ സുകുമാരൻ നായർക്ക് ഇക്കാര്യം വ്യക്‌തമായതാണ്. സുകുമാരൻ നായർ ഒരു രാഷ്‌ട്രീയ സന്ദേശം കൊടുക്കാനാണ് ശ്രമിച്ചത്. എൽഡിഎഫിനെ തോൽപ്പിക്കുക എന്നതതുതന്നെയാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സന്ദേശം. പക്ഷെ അദ്ദേഹത്തിന്റെ നിലപാടിന്റെ കൂടെ സമുദായം നിൽക്കില്ല എന്നത് ഈ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നാണ്  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചുകാലമായുണ്ടെന്നും അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

Read also: ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE