തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനായിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തലശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്. വാൽപ്പാറ നല്ലകാത്ത് എസ്റ്റേറ്റിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുടുംബത്തോടൊപ്പം വാൽപ്പാറയിൽ എത്തിയതായിരുന്നു മൻസൂർ. കുവൈത്തിൽ ജോലി ചെയ്യുന്ന മൻസൂർ അടുത്താണ് നാട്ടിലെത്തിയത്.
Most Read: മുഖ്യമന്ത്രിക്ക് എതിരെ വ്യാജ പ്രചാരണം; പുതിയ തിരക്കഥയെന്ന് കോടിയേരി ബാലകൃഷ്ണൻ