വയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

By Desk Reporter, Malabar News
A young man was found dead inside a vehicle parked in Wayanad
Representational Image
Ajwa Travels

വയനാട്: സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മഞ്‌ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്‌നാട് പോലീസിന് ഭാര്യ പരാതി നൽകിയിരുന്നു.

സമീപവാസികളാണ് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹത്തിൽ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ല. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്‌തമാകുകയുള്ളൂ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Read:  സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE