എഎപി എംഎല്‍എ സോംനാഥ് ഭാരതി യുപിയില്‍ അറസ്‌റ്റില്‍; പ്രതിഷേധിച്ച് കെജ്‌രിവാള്‍

By Staff Reporter, Malabar News
somnath-bharathi arrest
Ajwa Travels

ലഖ്‌നൗ: ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്‌റ്റില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് സോംനാഥ് ഭാരതിയെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. റായ് ബറേലിയില്‍ വെച്ച് സോംനാഥ് ഭാരതിയുടെ ദേഹത്ത് ഒരാള്‍ മഷിയൊഴിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തുറന്നു കാണിക്കുമെന്ന് സോംനാഥ് ഭാരതി പറഞ്ഞിരുന്നു. അജയ് ബിഷ്‌ട് (യോഗി ആദിത്യനാഥ്) ഒരു ഗുണ്ടയാണ് എന്നും ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ തുറന്നുകാണിക്കുമെന്നും സോംനാഥ് പറയുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സോംനാഥ് ഭാരതി മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകളാണ് ഉപയോഗിച്ചതെന്ന് യോഗിയുടെ ഉപദേഷ്‌ടാവായ ശലഭ് ത്രിപാഠി പ്രതികരിച്ചു. തുടർന്നാണ് എംഎൽഎയെ അറസ്‌റ്റ്‌ ചെയ്‌തത്.

Read Also: പക്ഷിപ്പനി ഉത്തരാഖണ്ഡിലും; ഇതുവരെ സ്‌ഥിരീകരിച്ചത് 10 സംസ്‌ഥാനങ്ങളില്‍

അതേസമയം എഎപി എംഎല്‍എയുടെ അറസ്‌റ്റില്‍ രൂക്ഷ പ്രതികരണവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നിരവധി നേതാക്കള്‍ രംഗത്തെത്തി. ‘യോഗിജി, ഞങ്ങളുടെ എംഎല്‍എ നിങ്ങളുടെ സ്‌കൂളുകള്‍ കാണാനാണ് വന്നത്. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. നിങ്ങളുടെ സ്‌കൂളുകള്‍ കാണാന്‍ ആരെങ്കിലും പോകുമ്പോള്‍ എന്തിനാണ് ഇത്ര പരിഭ്രമം?’ ഡെല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യം അതിരുകടക്കുന്നു എന്നാണ് മറ്റൊരു എഎപി നേതാവായ സഞ്‌ജയ് സിങ് പ്രതികരിച്ചത്. യുപിയിലെ സ്‌കൂളുകളെയും ആശുപത്രികളെയും കുറിച്ച് ചോദിക്കുമ്പോള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചില്ല. അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സോംനാഥ് തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ജാമ്യം ലഭിക്കാത്തത് ഞെട്ടലുണ്ടാക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ട്രംപിനെ പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമത ബാനര്‍ജിക്കെന്ന് ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE